Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Scrap Collection.

Ernakulam

ആ​ക്രി ശേ​ഖ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ മോ​ഷ​ണ​ശ്ര​മ​മെ​ന്ന്

ക​ല്ലൂ​ർ​ക്കാ​ട്: ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നെ​ന്ന വ്യാ​ജേ​ന​യെ​ത്തി​യ യു​വ​തി​ക​ളെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​ല്ലൂ​ർ​ക്കാ​ട് നീ​റ​മ്പു​ഴ ക​വ​ല​യ്ക്കു സ​മീ​പ​മാ​ണ് സം​ഘ​ത്തെ ക​ണ്ട​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി. ചാ​ക്കു​ക​ളി​ൽ ആ​ക്രി സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന രീ​തി​യി​ൽ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണ ല​ക്ഷ്യ​മാ​യി​രു​ന്നെ​ന്നാ​ണ് സം​ശ​യം.

വീ​ടു​ക​ളി​ലെ താ​മ​സ​ക്കാ​ർ ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി പു​റ​ത്തു പോ​കു​ന്ന സ​മ​യ​ത്താ​ണ് ഇ​വ​ർ വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​രോ പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രോ ഉ​ള്ള വീ​ടു​ക​ളി​ലെ ആ​ളു​ക​ൾ ഉ​ച്ച​മ​യ​ക്ക​ത്തി​ലാ​കു​മ്പോ​ഴാ​ണ് വീ​ടി​നു ചു​റ്റും സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. വീ​ട്ടു​മു​റ്റ​ത്തും മ​റ്റും അ​ട​ച്ചു​റ​പ്പി​ല്ലാ​തെ സൂ​ക്ഷി​ക്കു​ന്ന പാ​ത്ര​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള മ​റ്റു വ​സ്തു​ക്ക​ളും ഇ​വ​ർ ത​ന്ത്ര​പൂ​ർ​വം ചാ​ക്കി​ലാ​ക്കു​ക​യാ​ണ് രീ​തി. കു​ട്ടി​ക​ളോ വ​യോ​ധി​ക​രോ ത​നി​ച്ചു​ള്ള വീ​ടു​ക​ളി​ൽ അ​ക്ര​മ സ്വ​ഭാ​വ​വും ഇ​വ​ർ കാ​ണി​ക്കു​ന്നു​ണ്ട്.
പ്ര​ദേ​ശ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ഇ​വ​രെ ചോ​ദ്യം ചെ​യ്തു. കൂ​ത്താ​ട്ടു​കു​ള​ത്തു നി​ന്ന് വി​റ​കു ശേ​ഖ​രി​ക്കാ​നെ​ത്തി​യ​താ​ണെ​ന്നും മ​റ്റും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​വ​ർ പ​റ​ഞ്ഞ​ത്.

Latest News

Corehub Up